ഓട്ടോയിൽ വോട്ട് തേടി നടനും മക്കൾ നീതി മയ്യം സ്ഥാനാർഥി കൂടിയായ കമൽ ഹാസൻ. കോയന്പത്തൂർ നിയോജക മണ്ഡലത്തിലാണ് കമൽ ജനവിധി തേടുന്നത്. ഇന്നാണ് വോട്ട് തേടി കമൽ ഹാസൻ ഓട്ടോയിൽ കറങ്ങിയത്. ഞായറാഴ്ച പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന്റെ കാർ ഒരാൾ തകർത്തിരുന്നു.
കമലിന്റെ കാറിന്റെ ചില്ല് അക്രമി തകർത്തതായും ഇയാളെ പിടിച്ച് പൊലീസിൽ ഏൽപിച്ചതായും മക്കൾ നീതി മയ്യം നേതാവും റിട്ട. ഐപിഎസ് ഓഫിസറുമായ എ.ജി. മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിലെ സമ്പന്നരിൽ മുന്നിൽ കമൽ ഹാസനാണ്. 176.9 കോടിയുടെ സ്വത്താണ് താരത്തിനുള്ളത്. 154 സീറ്റിലാണ് മക്കൾ നീതി മയ്യം മത്സരിക്കുന്നത്.