നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പിന്നണിയിലെ തന്റെ റോൾ വെളിപ്പെടുത്തി പൃഥ്വിരാജ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പ്രീ പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. പൃഥ്വിരാജും സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബറോസിന്റെ സ്ക്രിപ്റ്റ് സൂപ്പർവൈസറാണ് പൃഥിരാജ്. തനിക്ക് ലഭിച്ച തിരക്കഥയുടെ കോപ്പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ബറോസിന്റെ അണിയറയിലെ തന്റെ റോൾ പൃഥി വെളിപ്പെടുത്തിയത്. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.