വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, രചന നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൂജാ ചടങ്ങില്‍ നിര്‍മ്മാതാവും ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.
സ്പാര്‍ക്ക് പിക്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.
ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന് നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.