പൂർണമായും യുഎഇയിൽ ചിത്രീകരിച്ച മലയാളചിത്രം ദേരഡയറീസ് ഒടിടി റിലീസിന്. മുഷ്ത്താഖ് റഹ്മാൻ കരിയാടൻ എഴുതി സംവിധാനം ചെയ്യുന്ന ദേര ഡയറീസ് മാർച്ച് 19-ന് ചിത്രം നീസ്ട്രീമിലൂടെയാണ് റിലീസ് ചെയ്യുന്നത്. എംജെഎസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് ആണ് ചിത്രം നിർമിക്കുന്നത്.
അബുവളയംകുളം, ഷാലുറഹീം, അർഫാസ് ഇക്ബാൽ, മധു കറുവത്ത്, ഷമീർഷാ, രൂപേഷ് തലശേരി, പ്രശാന്ത് കൃഷ്ണൻ, ജയരാജ്, അഷ്റഫ് കളപ്പറന്പിൽ, രാകേഷ് കുങ്കുമത്ത്, ബെൻ സെബാസ്റ്റ്യൻ, ഫൈസൽ, അബ്രഹാം ജോർജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ, വിനയൻ, നവീൻഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻചന്ദ്ര, കിരണ്‍പ്രഭാകർ, സാൽമണ്‍, സുനിൽ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂർ, അഷ്റഫ് കിരാലൂർ, കൃഷ്ണപ്രിയ, ലതാദാസ്, സാറസിറിയക്, അനുശ്രീ, ബിന്ദുസഞ്ജീവ്, രമ്യ, രേഷ്മരാജ്, സിൻജൽ സാജൻ, ബേബി ആഗ്നലെ എന്നിവർക്കൊപ്പം യുഎഇയിലെ മറ്റുകലാകാരന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു.
ജോപോളിന്റെ വരികൾക്ക് സിബു സുകുമാരൻ സംഗീതംപകരുന്നു.