+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​രേ​ഷ് ഗോ​പി​യെ ആ​ശു​പ​ത്രി​യി​ല്‍; പാ​പ്പ​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്

ന്യൂ​മോ​ണി​യ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ന​ട​നും ബി​ജെ​പി​യു​ടെ തൃ​ശൂ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​പ്പ​ന്‍ എ​ന്ന സി​നി​മ
സു​രേ​ഷ് ഗോ​പി​യെ ആ​ശു​പ​ത്രി​യി​ല്‍; പാ​പ്പ​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്

ന്യൂ​മോ​ണി​യ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ന​ട​നും ബി​ജെ​പി​യു​ടെ തൃ​ശൂ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​രേ​ഷ് ഗോ​പി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​പ്പ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ല് ദി​വ​സ​മാ​യി അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

സു​രേ​ഷ് ഗോ​പി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ്ജ്‌ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് സു​രേ​ഷ് ഗോ​പി.

കാ​വ​ല്‍, ഒ​റ്റ​ക്കൊ​മ്പ​ന്‍, പാ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം താ​ര​ത്തി​ന്‍റേ​താ​യി വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. ജോ​ഷി ചി​ത്ര​മാ​യ പാ​പ്പ​നാ​ണ് ന​ട​ന്‍റേ​താ​യി ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ന​വാ​ഗ​ത​നാ​യ മാ​ത്യൂ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​റ്റ​ക്കൊ​മ്പ​ന്‍.​നി​തി​ന്‍ ര​ണ്‍​ജി പ​ണി​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​വ​ല്‍ എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.