മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ശ്രേയ ഘോഷാൽ. അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം അടുത്തിടെയാണ് ശ്രേയ പങ്കുവച്ചത്.
താന്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണെന്നും മാതാപിതാക്കളാകാന്‍ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നുവെന്നും ശ്രേയ കുറിച്ചു.
വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനത് അനുഭവിച്ചറിയുന്നു.
ഒരു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നതും അവള്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് താനിപ്പോള്‍ തിരിച്ചറിയുന്നുവെന്നും ശ്രേയ ഘോഷാല്‍ കുറിപ്പിൽ പറയുന്നു.