കോലഞ്ചേരി: കോതമംഗലം പള്ളി കേസില്‍ യാഥാര്‍ഥ്യബോധത്തോടെയും നീതിപൂര്വകവുമായുള്ള ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് യാക്കോബായ സഭാ വക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത.
മലങ്കര സഭാ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ ശിപാര്‍ശയുടെ പ്രാധാന്യവും ആവശ്യകതയുമാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. സഭാ തര്‍ക്കം പരിഹരിക്കാനുള്ള നിയമനിര്‍മാണത്തിന് സർക്കാരിനുള്ള അധികാരം കോടതി അര്‍ഥശങ്കയില്ലാതെ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ആര്‍ജവത്തോടെ നിയമനിര്‍മാണം നടത്തി നൂറ്റാണ്ട് പഴക്കമുള്ള മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.