കണ്ണൂർ: വ്യവസായ സ്ഥാപനത്തിന് വാടകയ്ക്കു കൊടുത്ത സ്ഥലത്തിന് വാടക നൽകുകയോ സ്ഥലം ഒഴിഞ്ഞുകൊടുക്കുകയോ ചെയ്യുന്നില്ലെന്ന് പരാതി.
പട്ടുവത്തെ ദീനസേവന സന്യാസിനീ സമൂഹത്തിന്റെ കണ്ണൂർ താഴെചൊവ്വ തങ്കേക്കുന്നിലുള്ള സ്ഥലമാണ് പിവിഎസ് ഗ്രൂപ്പിന്റെ പിവിഎസ് ഫോർഡ് കമ്പനിക്കുവേണ്ടി വാടകയ്ക്കു കൊടുത്തത്. എട്ടുവർഷം മുന്പാണ് രണ്ടേക്കർ സ്ഥലവും കെട്ടിടവും വാടകയ്ക്കു കൊടുത്തത്. ദീനസേവന സന്യാസിനീ സമൂഹത്തിനു കീഴിൽ പട്ടുവത്തുള്ള എണ്ണൂറോളം വരുന്ന അഗതികളെ പരിപാലിക്കുന്നതിനുള്ള ഏക വരുമാനമാർഗമായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി വാടക നൽകുന്നില്ല. വാടക നൽകാത്തതിനാൽ സ്ഥലം ഒഴിഞ്ഞുനൽകാൻ പലതവണ നോട്ടീസ് അയച്ചിട്ടും മറുപടിയും ലഭിച്ചില്ല.
കരാറിൽ ഒപ്പുവച്ച പിവിഎസ് ഗ്രൂപ്പ് എംഡി നിതീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കണ്ണൂർ സബ് കോടതിയെ സമീപിച്ചിരിക്കുകയാണ് ദീനസേവന സന്യാസിനീ സമൂഹം അധികൃതർ.