തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള 11 പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ചെയർമാൻമാരെ നിശ്ചയിച്ചു. കശുവണ്ടി കോർപറേഷൻ ചെയർമാനായി സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. ജയമോഹനെ തീരുമാനിച്ചു.
സംസ്ഥാന കാഷ്യൂ വർക്കേഴ്സ് അപ്പക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്സ്)ചെയർമാനായി പാർട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള ചുമതലയേൽക്കും.
കേരള ക്ലെയ്സ് ആൻഡ് സിറാമിക് (കെസിസിപിഎൽ)ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടി.വി. രാജേഷിനെ നിയമിച്ചു. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്
(കെഎസ്ഡിപി) ചെയർമാനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിനെ നിശ്ചയിച്ചു.മുൻ എംഎൽഎ എം. പ്രകാശനാണ് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽസ് ചെയർമാൻ. ഹാൻഡ്ലും ഡവലപ്മെന്റ് കോർപറേഷൻ (ഹാൻവീവ്) ചെയർമാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. മഹേന്ദ്രനാണ് ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ.
ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം.എച്ച്. റഷീദ് കയർ മെഷിനറി മാനുഫാക്ചറിംഗ് കന്പനി ലിമിറ്റഡ് ചെയർമാനാകും. കേരളാ സ്റ്റേറ്റ് കയർ കോർപറേഷൻ ചെയർമാൻ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം ജി.വേണുഗോപാലാണ്.
ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്ഐടി) ചെയർമാനായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആർ. അനിൽകുമാർ ചുമതലയേൽക്കും.
ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനായി സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം നെടുവത്തൂർ സുന്ദരേശനേയും നിയമിച്ചു.