തിരുവനന്തപുരം: സെക്രട്ടറി റാങ്കിലുള്ള നാല് ഐഎഎസ് ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പാനലിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡോ. ഷർമിളാ മേരി ജോസഫ്, ടിങ്കു ബിസ്വാൾ, രബീന്ദ്ര കുമാർ അഗർവാൾ, കെ.എസ്. ശ്രീനിവാസ് എന്നിവരെയാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തിയത്.
ഡോ. ഷർമിളാ മേരി ജോസഫ് ആയുഷ്, കായിക- യുവജനകാര്യ സെക്രട്ടറിയും ടിങ്കു ബിസ്വാൾ മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിയുമാണ്. കെ.എസ്. ശ്രീനിവാസ് കേന്ദ്ര ഡപ്യൂട്ടേഷനിൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) ചെയർമാനും രബീന്ദ്രകുമാർ അഗർവാൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയുമാണ്.