തിരുവനന്തപുരം: വി.എസ്. ചന്ദ്രശേഖരനു കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാനായി നിയമനം. ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ചന്ദ്രശേഖരന്റെ നിയമനം അറിയിച്ചത്. രണ്ടാഴ്ച മുൻപ് ചന്ദ്രശേഖരനെ പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന ചെയർമാനായി കെപിസിസി പ്രസിഡന്റ് നിയമിച്ചിരുന്നു.
ഡോ.എസ്.എസ്. ലാൽ പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിലവിലുള്ള സാഹചര്യത്തിലായിരുന്നു പുതിയ നിയമനം. ഇതിനെതിരേ പ്രഫഷണൽ കോണ്ഗ്രസ് ദേശീയ അധ്യക്ഷനായ ശശി തരൂർ എംപി രംഗത്ത് എത്തുകയും കെ. സുധാകരനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.