തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ ഓണ്‍ലൈൻ വില്പനയും ഹോം ഡെലിവറിയും 11 നു തൃശൂരിൽ തുടങ്ങും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പർ മാർക്കറ്റുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം കുറിക്കുന്നത്. മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഓണ്‍ലൈൻ വില്പനയുടെ രണ്ടാം ഘട്ടം ജനുവരി ഒന്നു മുതൽ മറ്റു നഗരസഭകളിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നാലാം ഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും നടപ്പാക്കും.
സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ സാധനവിതരണം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും ഓണ്‍ലൈൻ വഴി ലഭ്യമാക്കും.
ഓണ്‍ലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് വാങ്ങിയ ബില്ലിൽ അഞ്ചു ശതമാനം ഇളവ് നൽകും.