+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്പ​തും ക​ട​ന്ന് നി​റ​ഞ്ഞൊ​ഴു​കി വെ​ള്ളം

ലോ​ക്ഡൗ​ണി​നു ശേ​ഷം തി​യ​റ്റ​റി​ലെ​ത്തി​യ ജ​യ​സൂ​ര്യ ചി​ത്രം വെ​ള്ളം പ്ര​ദ​ർ​ശ​ന വി​ജ​യ​ത്തോ​ടെ അ​ന്പ​താം ദി​വ​സ​ത്തി​ൽ. ജ​യ​സൂ​ര്യ മ​ദ്യ​പാ​നാ​യി എ​ത്തി​യ ചി​ത്രം ഏ​റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടാ
അ​മ്പ​തും ക​ട​ന്ന് നി​റ​ഞ്ഞൊ​ഴു​കി വെ​ള്ളം

ലോ​ക്ഡൗ​ണി​നു ശേ​ഷം തി​യ​റ്റ​റി​ലെ​ത്തി​യ ജ​യ​സൂ​ര്യ ചി​ത്രം വെ​ള്ളം പ്ര​ദ​ർ​ശ​ന വി​ജ​യ​ത്തോ​ടെ അ​ന്പ​താം ദി​വ​സ​ത്തി​ൽ. ജ​യ​സൂ​ര്യ മ​ദ്യ​പാ​നാ​യി എ​ത്തി​യ ചി​ത്രം ഏ​റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടാ​ണ് കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി മു​ന്നേ​റു​ന്ന​ത്.

ക്യാ​പ്റ്റ​നു ശേ​ഷം ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി. ​പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത വെ​ള്ളം മു​ര​ളി കു​ന്നം​പു​റ​ത്ത് എ​ന്ന വ്യ​വ​സാ​യി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഒ​രു​ക്കി​യ ചി​ത്ര​മാ​ണ്.

കോ​വി​ഡി​നു ശേ​ഷം വ​ള​രെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ മ​ല​യാ​ള​ത്തി​ൽ നി​ന്നും ആ​ദ്യം റി​ലീ​സ് ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു വെ​ള്ളം. മി​ക​ച്ച മൗ​ത്ത് പ​ബ്ലി​സി​റ്റി നേ​ടി​യ ചി​ത്രം ജ​യ​സൂ​ര്യ​യു​ടെ പ്ര​ക​ട​നം​കൊ​ണ്ടും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.



50 ശ​ത​മാ​നം മാ​ത്രം പ്രേ​ക്ഷ​ക​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന വേ​ള​യി​ൽ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ എ​ച്ച്ഡി പ്രി​ന്‍റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് സി​നി​മ മേ​ഖ​ല ഒ​ന്നാ​കെ പൈ​റ​സി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഏ​റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു വെ​ള്ളം നേ​ടി​യ ഈ ​വി​ജ​യം മ​ല​യാ​ള സി​നി​മ​യ്ക്കു ത​ന്നെ ജീ​വ ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സി​ൽ ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ഴും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക്.

കു​ടും​ബ പ്രേ​ക്ഷ​ക​രും യു​വാ​ക്ക​ളും ഒ​രു​പോ​ലെ ഏ​റ്റെ​ടു​ത്ത് വെ​ള്ളം 50 ദി​വ​സം പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടു​ന്ന​ത് പു​തി​യ സി​നി​മാ റി​ലീ​സി​നു പ​ല​ർ​ക്കും ധൈ​ര്യം ന​ൽ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ജോ​സ് കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു​കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യ്ക്കൊ​പ്പം സം​യു​ക്ത മേ​നോ​ൻ, സി​ദ്ദി​ഖ്, ശ്രീ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

വെ​ള്ള​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ന്നും ജ​യ​സൂ​ര്യ​യും മൂ​ന്നാ​മ​താ​യി ഒ​ന്നി​ക്കു​ന്ന മേ​രി ആ​വാ​സ് സു​നോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.