തിരുവനന്തപുരം: രണ്ടാഴ്ച നീളുന്ന നിയമസഭാ സമ്മേളനം ഫെബ്രുവരിയിൽ ചേരാൻ ആലോചന.
ഫെബ്രുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുക. ഇതിനു ശേഷം മൂന്നു ദിവസം നയപ്രഖ്യാപനത്തിൻമേൽ നന്ദിപ്രമേയ ചർച്ച നടത്തും.
തുടർന്നു വരുന്ന വെള്ളിയാഴ്ച അടുത്ത സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ബജറ്റിന്റെ പൊതു ചർച്ചയ്ക്കു ശേഷം അടുത്ത വോട്ട് ഓണ്‍ അക്കൗണ്ട് കൂടി പാസാക്കി സമ്മേളനം പിരിയും. പിന്നീട് സന്പൂർണ ബജറ്റ് പാസാക്കുന്നതിനായി ജൂണിൽ നിയമസഭാ സമ്മേളനം ചേരും.