തിരുവനന്തപുരം: വി.കെ. സനോജിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായതിനെത്തുടർന്നാണ് മാറ്റം.
സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.