തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയുടെ നാലാമത് മാധ്യമ പുരസ്കാരം രാഷ്ട്രദീപിക കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ സീമ മോഹൻലാലിനും കോട്ടയം യൂണിറ്റിലെ സബ് എഡിറ്റർ (ഡസ്ക് ഇൻ ചാർജ് രാഷ്ട്രദീപിക) പ്രദീപ് ഗോപിക്കും.
2010 ഏപ്രിൽ 11-ന് പ്രസിദ്ധീകരിച്ച രോഗവാഹിയാകാൻ ആഗ്രഹിച്ചില്ല എന്ന വാർത്തയാണ് സീമ മോഹൻലാലിനെ അവാർഡിന് അർഹയാക്കിയത്. ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ അതുമായി ഇന്ത്യയിലേക്കു വരേണ്ടെന്ന നിലപാടിൽ ചൈനയിൽ തങ്ങിയ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാർത്തയാണിത്. കുമ്പളങ്ങി പ്രിയ നിവാസില്‍ സി.പി. മോഹന്‍ലാല്‍-പ്രിയ ദമ്പതികളുടെ മകളാണ് സീമ. വൈക്കം കുലശേഖരമംഗലം പുളിക്കപ്പറമ്പില്‍ ബിജു മോഹന്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ട്രാഫിക് വെസ്റ്റ് പോലീസ്, എറണാകുളം) ആണ് ഭര്‍ത്താവ്. മകന്: ശിവകൃഷ്ണ ബിജു.
രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച ക്രൈം വാർത്തയാണ് പ്രദീപ് ഗോപിയെ അവാർഡിന് അർഹനാക്കിയത്. കോട്ടയം പൊൻകുന്നം നന്ദനം വീട്ടിൽ പരേതരായ എം.എസ്. ഗോപിയുടെയും ആനന്ദവല്ലിയുടെയും മകനാണ് പ്രദീപ് ഗോപി. ഭാര്യ: സ്മിത. മക്കൾ : നന്ദൻ, നിള, നളന്ദ. പ്രേംനസീറിന്റെ ചരമവാർഷിക ദിനമായ ജനുവരി 16- ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.