തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസ്സിലെ ഐഎച്ച്ആർഡി യുടെ മോഡൽ ഫിനിഷിംഗ് സ്കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫീൽഡ് ടെക്നിഷ്യൻ ആൻഡ് അദർ ഹോം അപ്ലയൻസ് കോഴ്സുകളാണ് ഡിസംബർ അവസാന വാരം ആരംഭിക്കുന്നത്. എസ്എസ്എൽസി ആണ് യോഗ്യത. 18നും 45നുമിടയിലാവണം പ്രായം. മൂന്നു മാസമാണ് കോഴ്സ് കാലാവധി.
അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി വിഭാഗത്തിൽപെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപെട്ടവരോ ആയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. രേഖകളുടെ അസലും പകർപ്പുമായി 14നകം ഓഫീസിൽ നേരിട്ട് ഹാജരാകണം.
എസ്എസ്എൽസി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷന്റെ പേരിലുള്ള ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ കരുതണം. അപേക്ഷകർ 04712307733, 8547005050 എന്നീ നമ്പറുകളിലോ മോഡൽഫിനിഷിംഗ് സ്കൂൾ ഓഫീസുമായോ ബന്ധപ്പെടണം.