കുമളി: മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നു. ഇന്നലെ രാത്രി 9.30ന് ഒൻപതു സ്പിൽവേ ഷട്ടറുകൾ 120 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 12,654 ഘനയടി വെള്ളമാണ് പെരിയാറ്റിലേക്ക് ഒഴുക്കുന്നത്.
പെരിയാറ്റിൽ വെള്ളപ്പൊക്കത്തിനും വീടുകളിൽ വെള്ളം കയറുന്നതിനും ഇതു കാരണമായി. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് ഒരാഴ്ചയായി തമിഴ്നാട് ആവർത്തിക്കുകയാണ്.
142 അടി വെള്ളം ഡാമിൽ സംഭരിച്ചുനിർത്താനും തമിഴ്നാട്ടിൽ മഴ പെയ്യുന്നതിനാൽ അവിടെ ജലസംഭരണികൾ നിറഞ്ഞുകിടക്കുന്നതുമാണ് രാത്രിയിൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിടാനുള്ള കാരണം.