മറയൂർ: മറയൂർ ചന്ദന ഇ- ലേലം എട്ട്, ഒന്പത് തീയതികളിൽ നടത്തും. നാലു ഘട്ടങ്ങളിലായി നടക്കുന്ന ലേലത്തിൽ 16 വിഭാഗങ്ങളിലായി 105.446 കിലോ ചന്ദനമാണ് ഒരുക്കിയിരിക്കുന്നത്. ലേലത്തിനായുള്ള ചന്ദനം ചെത്തി ഒരുക്കുന്ന ജോലി പൂർത്തിയാക്കി ലോട്ടുകളാക്കി മറയൂരിലെ ഗോഡൗണിലാക്കി.
ഇ-ലേലത്തിന്റെ ചുമതല കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്ടിസി കന്പനിക്കാണ്. ക്ഷേത്രങ്ങൾക്ക് കൂടുതൽ താല്പര്യമുള്ള ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബഗ്റദാദ് ചന്ദനവും ഒരുക്കിയിട്ടുണ്ട്.
ഇ-ലേലത്തിന്റെ ചുമതല കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്ടിസി കന്പനിക്കാണ്. ക്ഷേത്രങ്ങൾക്ക് കൂടുതൽ താല്പര്യമുള്ള ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബഗ്റദാദ് ചന്ദനവും ഒരുക്കിയിട്ടുണ്ട്.