ഗാന്ധിനഗർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചങ്ങനാശേരി വെട്ടിത്തുരുത്ത് പടിഞ്ഞാറെപ്പറന്പിൽ സജു (45) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇന്നലെ പുലർച്ചെ നീലിമംഗലം പാലത്തിനു സമീപം എതിരേ വന്ന ആഡംബര കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയിൽ സജുവിന്റെ മക്കളായ ആനന്ദ്, അനന്ത ൻ എന്നിവരും ഉണ്ടായിരുന്നു. ഇടിയിൽ ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി മൂവരെയും മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും സജുവിനെ രക്ഷിക്കാനായില്ല. കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ മാസം ഇതേ സ്ഥലത്തുവച്ച് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മാഞ്ഞൂർ കുറുപ്പന്തറ സ്വദേശിയും മരിച്ചിരുന്നു. നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നീലിമംഗലം ഭാഗത്തു നടന്നത്.
ഭാര്യ: പ്രമീള. അനന്തുവാണ് മറ്റൊരു മകൻ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.