പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു സിബിഐ ഡമ്മി പരീക്ഷണം നടത്തി. പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാളയാർ അട്ടപ്പള്ളത്തെ ഓടും ഷീറ്റും മേഞ്ഞ ഒറ്റമുറിവീട്ടിലാണ് സിബിഐ ഡിവൈഎസ്പി ആർ. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഡമ്മി പരിശോധന നടത്തിയത്. കൊലപാതക സാധ്യത പരിശോധിക്കാനായിരുന്നു ഡമ്മി പരീക്ഷണം.
ഉച്ചയ്ക്കു രണ്ടേകാലോടെ എത്തിയ സംഘം വൈകുന്നേര മാണു മടങ്ങിയത്. ഒറ്റമുറിവീട്ടിലെ കഴുക്കോലിൽ കുട്ടികളുടെ അതേ ഭാരത്തിലും ഉയരത്തിലുമുള്ള ഡമ്മികൾ ഷാളിലും, ലുങ്കിമുണ്ടിലും കെട്ടിത്തൂക്കിയായിരുന്നു പരീക്ഷണം.
പരിശോധനാഫലങ്ങൾ വിലയിരുത്തിയതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.