കൊച്ചി: പള്ളിത്തര്‍ക്ക കേസുകളില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ നീതിയാകുമെന്നും സമാധാനമുണ്ടാകുമെന്നും ഹൈക്കോടതി അഭിപ്രയപ്പെട്ടു.
ഓര്‍ത്തഡോക്സ്-യാക്കോബായാ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുന്നതു സംബന്ധിച്ചു സത്യവാങ്മൂലം നല്‍കണമെന്നു ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കോതമംഗലം ചെറിയ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കേസ് പരിഗണിക്കുന്ന ഡിസംബര്‍ 21നു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കവെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടു ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷന് ശിപാര്‍ശകള്‍ പാസാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് ഡിസംബര്‍ 21 നു വീണ്ടും പരിഗണിക്കാനായി മാറ്റി.