കുറ്റ്യാടി(കോഴിക്കോട്): നിർമാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം പഞ്ചായത്തിലെ കാക്കുനിയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം.
തീക്കുനി സ്വദേശിയായ നെല്ലിയുള്ള പറമ്പത്ത് ജിതിൻ (25) ആണ് മരിച്ചത്. തീക്കുനി സ്വദേശികളായ മടോം മരുതുള്ളതിൽ വിഷ്ണു (22), അനന്തോത്ത്ബിജീഷ്(33), തരിപ്പയിൽ അജീഷ് (30) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്ങാട്ടുകുന്ന് മലയിൽ കരീമിന്റെ വീട് പണിക്കിടെയായിരുന്നു അപകടം. വീടിനോടു ചേര്‍ന്നുള്ള വിറകുപുരയ്ക്ക് മുകളിലായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്നുവീണതാണ് അപകടത്തിന് കാരണമെന്ന് നാദാപുരം ഫയര്‍ഫോഴ്സ് പറഞ്ഞു. ജിതിന്റെ അമ്മ ചന്ദ്രി. സഹോദരി ജിൻസി.