കൊച്ചി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം കിട്ടി പരപ്പന ജയിലില്‍നിന്ന് തിരിച്ചെത്തിയ ബിനീഷ് കോടിയേരി ഇനി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളായ പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവരുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു.
കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് ചേംബര്‍ കോംപ്ലക്സിലെ 651-ാം നമ്പര്‍ മുറിയിലാണ് ഓഫീസ്. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാവുന്നതെന്ന് ബിനീഷും ഷോണും മാധ്യമങ്ങളോടു പറഞ്ഞു.