തിരുവനന്തപുരം: ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനു സർക്കാർ ധനസഹായം നൽകുന്നു. പൂജപ്പുരയിലെ സെന്റർ ഫോർ എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജ്/മെഡിക്കൽകോളജ്, ആർട്സ് ആൻഡ് സയൻസ് കോളജ്, പോളിടെക്നിക് കോളജ് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകർക്കാണ് ഗവേഷണത്തിനു ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്വകാര്യ സ്വാശ്രയ കോളജുകളിലെ പിജി/ബിടെക്/ഡിപ്ലോമ വിദ്യാർഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം.