തിരുവനന്തപുരം: 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ ബസ് കണ്സഷൻ അടക്കമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം നിർബന്ധമാക്കിയത്.
സ്വകാര്യ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കാം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അന്നു മുതൽ സ്കൂളിൽ വരാമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.