തീക്കോയി: വെള്ളികുളം കരിന്പൻ കയത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഇ.ജി. അജിനാ (25)ണു കയത്തിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാഗമണ്‍ സന്ദർശിക്കുവാൻ എത്തിയതായിരുന്നു അജിൻ. ഇന്നലെ ഉച്ചക്ക് സുഹൃത്തുക്കളിൽ ഒരാളുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തീക്കോയിയിലെ തോട്ടത്തിലെത്തിയ ഇവർ തോട്ടത്തിനുസമീപമുള്ള കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കുളിക്കുന്നതിനിടെ അജിൻ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നീന്തുകയും കയത്തിൽ താഴ്ന്നു പോകുകയുമായിരുന്നു. സുഹൃത്തുകൾ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം പി.എസ്. രതീഷിന്റെ നേതൃത്വത്തിൽ മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്കു മാറ്റി. പിതാവ്: എഡ്വിൻ അലക്സ്. സഹോദരൻ: എലിൻ.