കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ പറവൂര്‍ വടക്കേക്കര സ്വദേശിയെ മുംബൈയില്‍നിന്ന് മുനമ്പം പോലീസ് അറസ്റ്റ്ചെയ്തു. മുമ്പ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്ത്തകന് കൂടിയായിരുന്ന പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് പനവേലിലെ ലോഡ്ജില്‍നിന്ന് മുനമ്പം സിഐ യേശുദാസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. .
വി.ഡി സതീശനും പറവൂര്‍ മുന്‍ നഗരസഭാ ചെയര്മാന് രമേഷ് ഡി. കുറുപ്പിനുമെതിരേ ഒരു സ്ത്രീയുടെ പേരില്‍ വന്ന പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. പോസ്റ്റ് പ്രചരിപ്പിച്ചതിന് ചിറ്റാറ്റുകര സ്വദേശി ഇ.എം. നായ്ബിനെതിരേയും കേസെടുത്തിട്ടുണ്ട്.
ഒരു സ്ത്രീ തനിക്കെതിരേ അശ്ലീല വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസും രമേഷ് ഡി. കുറുപ്പ് നല്കിയ പരാതിയിൽ പറവൂര്‍ പോലീസും ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.