പെരിയ: കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും യുഎസും സംയുക്തമായി നല്കുന്ന ഫുള്‍ബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ്പിന് കേരള കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥിനി അമ്മൂസ് കെ. ജയന് അര്‍ഹയായി.
2022-23 വര്‍ഷത്തെ ഫെലോഷിപ്പിനായി ഇന്ത്യയില്‍നിന്നുമുള്ള മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളായാണ് കോട്ടയം നാട്ടകം സ്വദേശിനിയായ അമ്മൂസ് തെരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 40 ലക്ഷം രൂപയാണ് ഫെലോഷിപ്പ് തുക. പദ്ധതിയുടെ ഭാഗമായി ഒമ്പത് മാസക്കാലം യുഎസിലെ അരിസോണ സര്‍വകലാശാലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും.
2014 ലാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ ഫെലോഷിപ്പ് ആരംഭിച്ചത്. കേന്ദ്ര സര്‍വകലാശാലയിലെ അസി. പ്രഫ. ഡോ. എ.വി. സിജിന്കുമാറിന്റെ കീഴിലാണ് നിലവില്‍ അമ്മൂസ് ഗവേഷണം നടത്തുന്നത്.