+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​വി വാ​രാ​ഘോ​ഷം: അ​ഭ്യാ​സ പ്ര​ക​ട​നവുമായി നാ​വി​ക​സേ​ന

കൊ​​​ച്ചി: നേ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി കാ​​​യ​​​ലി​​​ന്‍റെ ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ല്‍ നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളുടെ അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​നം.
നേ​വി വാ​രാ​ഘോ​ഷം:   അ​ഭ്യാ​സ പ്ര​ക​ട​നവുമായി  നാ​വി​ക​സേ​ന
കൊ​​​ച്ചി: നേ​​​വി വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി കാ​​​യ​​​ലി​​​ന്‍റെ ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ല്‍ നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളുടെ അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​നം. ഒ​​​രേ​​​സ​​​മ​​​യം കൗ​​​തു​​​ക​​​വും ആ​​​കാം​​​ക്ഷ​​​യും നി​​​റ​​​ച്ച പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ടു​.

വെ​​​ള്ള​​​ത്തി​​​ല്‍ മുങ്ങി​​​ത്താ​​​ഴു​​​ന്ന ജീ​​​വ​​​നു​​​ക​​​ള്‍ നി​​​മി​​​ഷനേ​​​രം​​കൊ​​​ണ്ട് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യും, ഭീ​​​ക​​​ര​​​ര്‍ കീ​​​ഴ​​​ട​​​ക്കി​​​യ ബോ​​​ട്ടു​​​ക​​​ള്‍ അ​​​തി വി​​ദ​​​ഗ്​​​ധ​​മാ​​​യി സേ​​​ന കൈ​​യ​​ട​​​ക്കി​​​യ​​​തു​​​മെ​​​ല്ലാം കാ​​​ണി​​​ക​​​ള്‍ കൈ​​യ​​ടി​​​ക​​​ളോ​​​ടെ​​​യാ​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം രാ​​​ജേ​​​ന്ദ്ര മൈ​​​താ​​​നി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​ട​​ങ്ങി​​ൽ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍, ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ എം.​​​എ. ഹം​​​പി ഹോ​​​ളി, മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍കു​​​മാ​​​ര്‍ മു​ത​ലാ​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.