തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റു. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം നവംബർ 12നാണ് കോടിയേരി പാർട്ടി സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിയെടുത്തത്. മകൻ ബിനീഷ് കോടിയേരി ബംഗളൂരുവിൽ നാർക്കോട്ടിക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിൽ കൂടിയായിരുന്നു അദ്ദേഹം സെക്രട്ടറിസ്ഥാനത്തുനിന്നു മാറി നിന്നത്.