കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലുമാണ് കോവിഷീല്‍ഡ് വാക്സിന് രണ്ടാം ഡോസ് എടുക്കാന്‍ 84 ദിവസം കഴിയണമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇത്തരം നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്നും അപ്പീല്‍ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിദേശത്തേക്കു ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്റെ ഇടവേളയില്‍ ഇളവു നല്‍കുകയും, ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഈ ഇളവു നിഷേധിക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന് ഹൈക്കോടതി വിലയിരുത്തി.