കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യമത്സരത്തില്‍ അഴകിന്റെ റാണിയായി കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. ബംഗളൂരുവില്‍ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ഗോപിക.
ലിവ്യ ലിഫി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ സ്പോര്‍ട്സ് ആന്‍ഡ് എക്സര്‍സൈസ് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഗഗന ഗോപാല്‍.
ഹോട്ടല്‍ ലെ മെറീഡിയനില്‍ നടന്ന ഫൈനലില്‍ സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ്, ഗായകന് അനൂപ് ശങ്കര്‍, അനീഷ ചെറിയാന്, ശോഭ വിശ്വനാഥന്, ചലച്ചിത്രതാരങ്ങളായ ഇനിയ, വീണ നായര്‍, ദീപ തോമസ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.