തൃശൂർ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാർക്കായി രണ്ടു പുതിയ പദ്ധതികൾകൂടി സാമൂഹികനീതി വകുപ്പ് ആരംഭിച്ചു. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. ആർ. ബിന്ദുവാണ് സുനീതി, ശ്രേഷ്ഠം പദ്ധതികൾ പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കു സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികൾക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാൻ സംവിധാനമൊരുക്കുന്നതാണ് സുനീതി പോർട്ടൽ. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കു തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്നതിനു പോർട്ടലിന്റെ സഹായത്തോടെ ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്കിടയിലെ കലാ-കായിക മേഖലകളിൽ അഭിരുചിയുമുള്ളവരെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശ്രേഷ്ഠം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഭിന്നശേഷിക്കാർക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഓണ്‍ലൈനായി പങ്കെടുത്തു.