+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഇ​​​ല്ല
മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ പ്ര​തീ​കാ​ത്മ​ക  പ്ര​തി​ഷേ​ധം ന​ട​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​ മീ​​​റ്റി​​​ംഗ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ​​​യും പ​​​ഠ​​​ന​​​നി​​​ഷേ​​​ധ ജാ​​​ഥ​​​യും ന​​​ട​​​ത്തി.

എ​​​ൻ​​​ട്രി കേ​​​ഡ​​​ർ ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രെ പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ച്ച ഇ​​​ടു​​​ക്കി, കോ​​​ന്നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​രി​​ശോ​​​ധി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ.

കെ​​​ജി​​​എം​​​സി​​​ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​സ്. ബി​​​നോ​​​യ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി ഡോ ​​​നി​​​ർ​​​മൽ ഭാ​​​സ്ക​​​ർ ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.