വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റെഡ് റിവറിന്റെ ചിത്രീകരണം പൂർത്തിയായി. ഒരച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് റെഡ്റിവർ
വിഷ്ണുവിനൊപ്പം സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോൻ, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ്മേനോൻ, സുബാഷ് മേനോൻ, മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവരും അഭിനയിക്കുന്നു.
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ്. ആർ നിർമിക്കുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണമൊരുക്കുന്നത് പോൾ വൈക്ലിഫ് ആണ്. പ്രകാശൻ കല്യാണിയുടെ വരികൾക്ക് സുധേന്ദുരാജ് സംഗീതം പകരുന്നു. കൊല്ലം ജില്ലയിലെ മണ്ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.