തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരെ കൂടുതൽ വലിയ സമരപരിപാടികളിലേക്കു തള്ളിവിടാതെ അവർ ആവശ്യപ്പെട്ടിട്ടുള്ള റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം സർക്കാർ അനുവദിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.