തിരുവനന്തപുരം: മുല്ലപ്പെരിയാർ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മേൽനോട്ട സമിതിക്കു കത്തയച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തെ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നു തമിഴ്നാടിനു നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനു നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.