കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ക്രൈം മാസിക ഉടമ ടി.പി. നന്ദകുമാറിനെ കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കലൂരിലെ സ്ഥാപനത്തില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് ഐപിസി 354ാം വകുപ്പ് പ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ നന്ദകുമാര്‍ നിര്‍മിച്ചു. തുടര്‍ന്ന് ഇത് യൂട്യൂബിലിട്ട് ഇതിന്റെ ലിങ്ക് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.