തിരുവനന്തപുരം : വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നു ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ. വേഗമുള്ള യാത്രാസൗകര്യങ്ങൾ നാടിനാവശ്യമാണ്. എങ്കിലെ നിക്ഷേപങ്ങൾ സംസ്ഥാനത്തു വരൂ. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുക തന്നെ ചെയ്യും.
പദ്ധതിയ്ക്കു യുഡിഎഫ് എതിരാണ്. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പമുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്തു ഒരു തുണ്ടു ഭൂമി പോലും ഇതിനായി എടുക്കാൻ കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് കേരളത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണെന്നും വിജയ രാഘവൻ പറഞ്ഞു.