തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം 40,000 കടന്നു. ഇന്നലെ 4723 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 19 മരണം സ്ഥിരീകരിച്ചു. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 158 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 40,132 ആയി. ഇന്നലെ 59,524 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.93 ശതമാനം. 5370 പേർ രോഗമുക്തി നേടി. 43,663 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്ക്: തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂർ 492, കൊല്ലം 355, കണ്ണൂർ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസർഗോഡ് 79.