കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
എത്രയോ കാലമായി കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ തീര്‍ത്തിട്ടുമുണ്ട്. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ട്. നേതൃയോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതാണോ എന്നതു സംബന്ധിച്ച് അവരോടു ചോദിക്കണമെന്നും വിട്ടുനിന്നതാണെന്നു തനിക്കു തോന്നുന്നില്ലെന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സംവിധാനങ്ങളുണ്ട്. കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. താന്‍ നേരേ ചൊവ്വേ പാര്‍ട്ടിയുമായി മുന്നോട്ടു പോകുകയാണ്.
ആര്‍ക്കെതിരേയും നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ആരോടും വ്യക്തിപരമായ വിരോധമോ വിദ്വേഷമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.