തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണം അടക്കമുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരമുണ്ടാക്കാൻ മന്ത്രിതല സമിതി യോഗം ചേരും. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ആദിവാസി മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര പരിഹാരമുണ്ടാക്കാൻ മന്ത്രിതല യോഗം നടക്കുന്നത്.
പട്ടികവിഭാഗക്ഷേമ മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, ജി.ആർ. അനിൽ തുടങ്ങിയവരും തദ്ദേശ-ആരോഗ്യ-ധന-പട്ടികവർഗ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ 27ന് മന്ത്രി കെ. രാധാകൃഷ്ണൻ അട്ടപ്പാടി സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.