കൊച്ചി: ദക്ഷിണ നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോലി ചുമതലേയറ്റു. സ്ഥാനമൊഴിഞ്ഞ വൈസ് അഡ്മിറല്‍ എ.കെ. ചാവ്ലയില്നിന്നു ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഇന്നലെ കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനത്തു നടന്നു. 1985ല്‍ നാവികസേനയിലെത്തിയ ഹംപിഹോലി ഏഴിമല നാവിക അക്കാഡമിയുടെ മേധാവിയായിരുന്നു. മികച്ച സേവനത്തിനുള്ള സേനയുടെ മെഡലും അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്.