നെടുങ്കണ്ട ം: പഞ്ചാബിലെ കർഷകർ നടത്തിയതുപോലെയുള്ള സമര പരന്പരകൾ ഇടുക്കിയിലെ കർഷകരും നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ട ത്ത് നടത്തിയ ഉപവാസസമരം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ഭൂപ്രശ്നങ്ങൾ വളരെ സങ്കീർണമാണ്. സമര പരന്പരകൾ കൊണ്ടുമാത്രമേ ഇവ പരിഹരിക്കാൻ കഴിയുകയുള്ളൂ. കർഷകരുടെ പ്രശ്നങ്ങൾ നാം കാണുന്നതിനേക്കാൾ സങ്കീർണമാണ്.
സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രം ഇവിടെ ഒന്നും നടക്കില്ല. അതിന് കേന്ദ്ര സർക്കാരിന്റെകൂടി കനിവ് വേണം.
രണ്ട ാം പിണറായി സർക്കാർ അനുവദിച്ച മൂന്നു കോളജുകളുടെ നിർമാണത്തിനായി രംഗത്തിറങ്ങിയപ്പോഴാണ് ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധനത്തെക്കുറിച്ച് ബോധ്യപ്പെടുന്നത്. അനുവാദത്തോടുകൂടെ ഇവിടെ ഒരു പട്ടിക്കൂടുപോലും നിർമിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. ജനജീവിതം സുഗമമാക്കാൻ പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ നിസാര കാരണങ്ങൾ ചുമത്തി കർഷകനെതിരെ കേസെടുക്കാനാണ് തിടുക്കം കാട്ടുന്നതെന്നും മാർ അറയ്ക്കൽ പറഞ്ഞു. നെടുങ്കണ്ട ം കിഴക്കേക്കവലയിൽ നടന്ന സത്യഗ്രഹത്തിൽ 101 കർഷകർ ഉപവാസിച്ചു. സമിതി രക്ഷാധികാരി ആർ. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, എം.എം. മണി എംഎൽഎ, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം മാത്യു വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു, മുൻ എംപി ജോയിസ് ജോർജ് എക്സ് എംപി, ജോസ് പാലത്തിനാൽ, പ്രഫ. എം.ജെ. ജേക്കബ്, കെ.ടി. മൈക്കിൾ, സിബി മൂലേപ്പറന്പിൽ, ജോണ്സണ് കൊച്ചുപറന്പിൽ, കെ.പി. ഹസൻ, തോമസ് പൊന്നന്പേൽ, സി.യു. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.