തളിപ്പറമ്പ്: പറശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 11 ഓടെ തന്ത്രി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടത്തും. ഉച്ചകഴിഞ്ഞ് 3.30 ഓടെ തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിലേക്ക് പ്രവേശിക്കുന്നതോടെ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽനിന്നുൾപ്പെടെയുള്ള 15 ഓളം ഭജനസംഘങ്ങൾ മടപ്പുരയിലേക്ക് പ്രവേശിക്കും.
സന്ധ്യയ്ക്കുശേഷം ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടവും രാത്രി പത്തോടെ മുത്തപ്പൻ അന്തിവേലയും നടക്കും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും. പത്രസമ്മേളനത്തിൽ പി.എം. നിർമൽ, പി.എം. സുജിത്ത് കുമാർ, പി.എം. രാജീവൻ, പി.എം. സെമന്ദ് ലക്ഷമണൻ, പി.എം. റെജൂൾ എന്നിവർ പങ്കെടുത്തു.