കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി നല്കിയ ഹര്‍ജി സമാനവിഷയത്തിലുള്ള മറ്റൊരു ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ ഈ മാസം രണ്ടാം വാരത്തിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും പല വിലയാണെന്നും ഇവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വില ഏകീകരിക്കാന്‍ കഴിയുമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. നേരത്തേ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ ജിഎസ്ടി കൗണ്‍സിലിനു നിവേദനം നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പരിഗണിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.