കൊച്ചി: നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതു സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഹര്‍ജി നിലനില്‍ക്കുമോയെന്നതു പരിശോധിക്കാനായി ഈ മാസം 20ലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകള്‍ പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഈ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാന്‍ ജസ്റ്റീസ് വി.കെ. മോഹനനെ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ഇത്തരത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി കൊച്ചി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ ഹര്‍ജിയില്‍ ഈ നടപടി ഓഗസ്റ്റ് 11ന് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.