കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോളിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ 2028 വരെ നീട്ടിയതു ചോദ്യം ചെയ്ത് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
ടോള്‍ പിരിവു കരാറെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഹര്‍ജിയില്‍ നേരത്തേ കക്ഷി ചേര്‍ത്തിരുന്നു. നിലവിലെ ടോള്‍ പിരിവിലൂടെ പാത നിര്‍മാണത്തിനു ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും കാലാവധി നീട്ടി നല്‍കുന്നത് കൊള്ള ലാഭമുണ്ടാക്കാന്‍ കമ്പനിയെ സഹായിക്കാനാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
നേരത്തേ ഈ ആവശ്യമുന്നയിച്ച് ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു മടക്കിയിരുന്നു. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി ഈ മാസം 15നു പരിഗണിക്കാന്‍ മാറ്റി.