കൊച്ചി: പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കലിന്റെ സുഹൃത്തും പ്രവാസി മലയാളിയുമായ അനിത പുല്ലയിലിനെതിരേ ക്രൈം ഞ്ച്രാഞ്ച് കേസെടുത്തു. മോൻസനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അനിത വെളിപ്പെടുത്തിയെന്നാണു പരാതി.